അൽഫോൺസ് പുത്രൻ | ഫോട്ടോ: www.facebook.com/alphonseputhren
റിസർവ് ബാങ്കിനും ഉദ്യോഗസ്ഥർക്കുമെതിരെ സംവിധായകൻ അൽഫോൺസ്. റിസർവ് ബാങ്ക് സിനിമാ നിർമാണത്തിന് വായ്പ നൽകുന്നില്ലെന്നും ഇത് സിനിമയെ കൊല്ലുന്ന വിഷയമാണെന്നും അദ്ദേഹം കുറിച്ചു. ഫെയ്സ്ബുക്കിലാണ് നേരം, പ്രേമം, ഗോൾഡ് ചിത്രങ്ങളുടെ സംവിധായകൻ ഇക്കാര്യം പറഞ്ഞത്.
'സിനിമ നിർമ്മിക്കാൻ റിസർവ് ബാങ്ക് ബാങ്ക് വായ്പ നൽകാത്തതിനാൽ... എല്ലാ റിസർവ് ബാങ്ക് അംഗങ്ങളോടും ജീവനക്കാരോടും സിനിമ കാണുന്നത് നിർത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾക്ക് ഒരു സിനിമയും കാണാൻ അവകാശമില്ല. നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സിനിമയെ കൊല്ലുന്ന ഗുരുതരമായ ഈ വിഷയം പരിശോധിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു', അൽഫോൻസ് പുത്രൻ കുറിച്ചു.
തന്റെ പുതിയ തമിഴ് സിനിമയുടെ പണിപ്പുരയിലാണ് അൽഫോൻസ് പുത്രൻ. റൊമാന്റിക് ഴോണറിൽ കഥ പറയുന്ന ചിത്രം ഏപ്രിൽ അവസാനത്തോടെ ആരംഭിക്കും. ഈയിടെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ അൽഫോൺസ് പുത്രൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
പൃഥ്വിരാജ്, നയൻതാര എന്നിവർ അഭിനയിച്ച ഗോൾഡ് ആയിരുന്നു അൽഫോൺസ് രചിച്ച് സംവിധാനം ചെയ്ത് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.
Content Highlights: director alphonse puthren against reserve bank of india and its officials, alphonse puthren facebook
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..