സംവിധായകന്‍ എ.എല്‍ വിജയ് വിവാഹിതനാകുന്നു. ചെന്നൈ സ്വദേശിയായ ഡോക്ടറാണ്‌ വിജയിന്റെ വധു. വിവാഹം ജൂലൈ 11 ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മദ്രാസ് പട്ടണം, ദൈവത്തിരുമകള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എ.എല്‍ വിജയ്. ദൈവത്തിരുമകള്‍ ഷൂട്ടിങ്ങിനിടെ ചിത്രത്തിലെ നായികയായ അമല പോളുമായി അദ്ദേഹം പ്രണയത്തിലാവുകയും 2014 ല്‍ ഇവര്‍ വിവാഹിതരാവുകയും ചെയ്തു. 2017-ല്‍ അമലയുമായി വിജയ് വേര്‍പിരിഞ്ഞു. പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചനം.

al vijay wedding

ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണ് എ.എല്‍ വിജയ് ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്. കങ്കണ റണാവത്താണ് ചിത്രത്തില്‍ ജയലളിതയുടെ വേഷത്തിലെത്തുന്നത്. 

Content Highlights: Director AL Vijay getting married to aishwarya, doctor from chennai, amala paul- AL Vijay  divorce