പുതിയ സിനിമയുടെ പ്രഖ്യാപനവുമായി വീണ്ടുമെത്തും, സോഷ്യൽ മീഡിയ തത്ക്കാലം വിടുന്നെന്ന് ലോകേഷ്


വിജയ് നായകനാകുന്ന 'ദളപതി 67' ആണ് ലോകേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം.

ലോകേഷ് കനകരാജ് | ഫോട്ടോ: www.facebook.com/LokeshKanagarajOff/photos

നാലേ നാല് സിനിമകൾകൊണ്ട് പ്രേക്ഷകമനസുകളിൽ ഇടംപിടിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. വിക്രം സൃഷ്ടിച്ച ഓളം ഇതുവരെ അടങ്ങിയിട്ടില്ല. ഏതാണ്ട് അഞ്ഞൂറുകോടിയ്ക്കടുത്തായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. അടുത്ത പടം ഏതായിരിക്കുമെന്നുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കേ ഒരറിയിപ്പുമായി എത്തിയിരിക്കുകയാണ് ലോകേഷ്.

സോഷ്യൽ മീഡിയയിൽ നിന്ന് ഒരിടവേളയെടുക്കുന്നു എന്നാണ് ലോകേഷ് അറിയിച്ചിരിക്കുന്നത്. "സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ചെറിയ ഒരിടവേളയെടുക്കുകയാണ്. പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി വൈകാതെ തന്നെ വീണ്ടുമെത്തും. സ്നേഹത്തോടെ ലോകേഷ് കനകരാജ്" എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

വിജയ് നായകനാകുന്ന 'ദളപതി 67' ആണ് ലോകേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. 'മാസ്റ്ററി'ന് ശേഷം ലോകേഷും ഇളയദളപതിയും ഒന്നിക്കുന്ന ചിത്രമാണിത്. സാമന്തയും സിനിമയിൽ പ്രധാന കഥാപാത്രമായി എത്തും. ഗ്യാങ്സ്റ്റർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ സാമന്ത നെ​ഗറ്റീവ് ഷെയ്ഡുള്ള വേഷത്തിലാകും എത്തുക എന്നാണ് റിപ്പോർട്ട്.

Content Highlights: directer lokesh kanagaraj quits social media, vikram, thalapathy 67

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented