മുംബൈ: ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് നടന്‍ ദിലീപ് കുമാറിനെ (98) വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് വരെ ദിലീപ് കുമാര്‍ ചികിത്സയിലായിരുന്നു. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്ന് വീണ്ടും പ്രവേശിപ്പിക്കുകയായിരുന്നു.

ദിലീപ് കുമാര്‍ ഐ.സി.യുവില്‍ ചികിത്സയിലാണ്. പ്രായക്കൂടുതലുള്ളതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് ഐ.സി.യുവിലേക്ക് മാറ്റിയത്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് താരമിപ്പോള്‍- ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

Content Highlights: Dilip Kumar actor admitted to ICU after complaining of breathlessness