തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച പ്രതികരണം ഏറ്റുവാങ്ങി മുന്നേറുമ്പോള്‍ സംവിധായകന്‍ ദിലീഷ് പോത്തന്റെ ആരാധകരുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

തുടര്‍ച്ചയായ രണ്ട് ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന് എങ്ങുനിന്നും അഭിനന്ദന പ്രവാഹമാണ്. ചിത്രത്തെയും സംവിധായകനെയും പ്രകീര്‍ത്തിച്ച് രംഗത്തെത്തിയവരില്‍ ഏറ്റവും പുതിയ ആള്‍ സംവിധായകന്‍ ലാല്‍ ജോസാണ്. തുടര്‍ച്ചയായി രണ്ട് ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ദിലീഷിന്റെ ഫാനായിക്കഴിഞ്ഞിരിക്കുകയാണ് താനെന്ന് ലാല്‍ ജോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഒരു അത്ഭുതം പ്രതീക്ഷിച്ചിരിക്കുന്നവരെ അത്ഭുതപ്പെടുത്തുക എന്നത് കടുപ്പമേറിയ കാര്യമാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും അത് സാധ്യമാക്കിയിരിക്കുന്നു. ഒരു നവാഗത സംവിധായകന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി അയാളുടെ രണ്ടാമത്തെ പടമാണ്. ദിലീഷ് വീണ്ടും അസാധാരണമായ ഒരു സിനിമയാണ് ചെയ്തിരിക്കുന്നത്. ഈ ഉജ്വല ശ്രമത്തിന് അഭിനന്ദനങ്ങള്‍. ഇപ്പോള്‍ ഞാനും ഔദ്യോഗികമായി നിങ്ങളുടെ ഫാന്‍ ക്ലബില്‍ അംഗമായിരിക്കുകയാണ്.

Lal Jose FB