മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ജോജി എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. അണിയറപ്രവർത്തകരെല്ലാം ഒന്നിച്ചുനിൽക്കുന്ന ചിത്രം കഴിഞ്ഞദിവസം സംവിധായകൻ തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.ഫഹദ് ഫാസിൽ തന്നെയാണ് പുതിയ ചിത്രത്തിലും നായകനായി എത്തുന്നത്.
ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ. മഹേഷിന്റെ പ്രതികാരത്തിനുശേഷം ദിലീഷ് പോത്തനുമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ജോജിയ്ക്ക്. വില്യം ഷേക്സ്പിയറുടെ 'മാക്ബത്ത്' എന്ന വിഖ്യാത നാടകത്തിൽ പ്രചോദനം ഉൾക്കൊണ്ടുള്ള ചിത്രമായിരിക്കുന്ന ജോജിയെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. 2021-ൽ പുതിയ ചിത്രവുമായി എത്തുമെന്ന് ദിലീഷ് പോത്തൻ പ്രഖ്യാപിച്ചിരുന്നു. കോട്ടയം, എരുമേലി ഭാഗങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.
Joji pack up
Posted by Dileesh Pothan on Tuesday, January 12, 2021
ഷമ്മി തിലകൻ, ബാബുരാജ്, ഉണ്ണിമായ തുടങ്ങിയവർക്കൊപ്പം പുതുമുഖ താരങ്ങളെയും ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഭാവന സ്റ്റുഡിയോസ്, വർക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഹീറോസ് തുടങ്ങിയ ബാനറുകളിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. ഈ വർഷം പകുതിയോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content highlights :dileesh pothan upcoming movie joji shoot is completed