ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ജോജിയുടെ ടീസർ പുറത്തിറങ്ങി. ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം ഏപ്രിൽ ഏഴിന് പ്രദർശനത്തിനെത്തും.

മഹേഷിൻറെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങൾക്കു ശേഷം ഫഹദിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഹേഷിൻറെ പ്രതികാരത്തിന് തിരക്കഥ ഒരുക്കി ശ്യാം പുഷ്കരനാണ് ജോജിയുടെയും തിരക്കഥ കൈകാര്യം ചെയ്യുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം.

ഷേക്സ്പിയറിൻറെ വിഖ്യാത നാടകം 'മാക്ബത്തി'ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.ഷമ്മി തിലകൻ, ബാബുരാജ്, ഉണ്ണിമായ തുടങ്ങിയവർക്കൊപ്പം പുതുമുഖ താരങ്ങളെയും ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഭാവന സ്റ്റുഡിയോസ്, വർക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഹീറോസ് തുടങ്ങിയ ബാനറുകളിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Content highlights :dileesh pothan Fahad Faasil shyam pushkaran movie joji amazon prime release on april 7