നീത പിളള, പ്രണിത സുഭാഷ്, ദിലീപ് | PHOTO: SPECIAL ARRANGEMENTS
ദിലീപ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂൾ പൂർത്തിയായി. 'ഉടൽ' ഒരുക്കിയ രതീഷ് രഘുനന്ദൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കോട്ടയത്തും കുട്ടിക്കാനത്തുമായി നാൽപത് ദിവസം കൊണ്ടാണ് പൂർത്തിയായത്. അടുത്ത ഷെഡ്യൂൾ കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലുമായി മാർച്ച് അവസാനവാരത്തോടെ ആരംഭിക്കും. ദിലീപിന്റെ 148-ാമത്തെ ചിത്രമാണിത്.
നീത പിളള, പ്രണിത സുഭാഷ്, അജ്മൽ അമീർ, സിദ്ദിഖ്, മനോജ് കെ. ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, തൊമ്മൻ മാങ്കുവ, രമ്യ പണിക്കർ, മുക്ത, ശിവകാമി, ജോൺ വിജയ്, സമ്പത്ത് റാം എന്നിവർ ചിത്രത്തിലുണ്ട്. രാജശേഖരൻ, സ്റ്റണ്ട് ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ഛായാഗ്രഹണം -മനോജ് പിള്ള, എഡിറ്റിങ് -ശ്യാം ശശിധരൻ, സംഗീതം -വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുജിത് ജെ. നായർ, സൗണ്ട് ഡിസൈനർ -ഗണേഷ് മാരാർ, മിക്സിങ് -ശ്രീജേഷ് നായർ, കലാസംവിധാനം -മനു ജഗത്, മേക്കപ്പ് -റോഷൻ, കോസ്റ്റ്യൂം ഡിസൈനർ -അരുൺ മനോഹർ, ഗാനരചന -ബി.ടി. അനിൽ കുമാർ, പ്രോജക്ട് ഡിസൈനർ -സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ -മോഹൻ 'അമൃത', പ്രോജക്ട് ഹെഡ്- സുമിത്ത് ബി.പി., ചീഫ് അസോസിയേറ്റ് ഡയറക്ടർ -മനേഷ് ബാലകൃഷ്ണൻ, വി.എഫ്.എക്സ്. -എഗ്ഗ് വൈറ്റ്, സ്റ്റിൽസ് -ശാലു പേയാട്, ഡിസൈൻ -അഡ്സോഫ് ആഡ്സ്, വിതരണം -ഡ്രീം ബിഗ് ഫിലിംസ്, പി.ആർ.ഒ -മഞ്ജു ഗോപിനാഥ്
Content Highlights: dileep with udal movie director ratheesh ragunandan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..