Photo | https:||www.instagram.com|arunmenon21|?hl=en
താരദമ്പതിമാരായ ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മി ദിലീപിന്റെ 'എഴുത്തിനിരുത്തൽ' ചിത്രങ്ങൾ വൈറലാവുന്നു.
ഫൊട്ടോഗ്രാഫറായ അരുൺ ശങ്കർ മേനോനാണ് ഈ മനോഹരനിമിഷങ്ങൾ പകർത്തിയത്. ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

വിജയദശമി ദിനത്തിൽ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങൾ നേരത്തെ ദിലീപ് പങ്കുവച്ചിരുന്നു. ദിലീപിന്റെ മൂത്ത മകൾ മീനാക്ഷിയും മഹാലക്ഷ്മിക്കൊപ്പമുണ്ടായിരുന്നു.
ഇക്കഴിഞ്ഞ ഒക്ടോബർ 19നാണ് മാമാട്ടി എന്ന് വിളിക്കുന്ന മഹാലക്ഷ്മിയുടെ മൂന്നാം ജന്മദിനം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങൾ മീനാക്ഷി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
2016 നവംബർ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. 2018 ഒക്ടോബർ 19 വിജയദശമി ദിനത്തിലാണ് ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി ജനിക്കുന്നത്.

content Highlights : Dileep with family Mahalakshmi Meenakshi and Kavya pictures viral


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..