ദിലീപിനെ പ്രധാന കഥാപാത്രമാക്കി സുഗീത് സംവിധാനം ചെയ്യുന്ന മൈ സാന്റായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അനുശ്രീയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് 

നിഷാദ് കോയ, അജീഷ് ഒ.കെ, സജിത്ത് കൃഷ്ണ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ് നിര്‍മാതാക്കളില്‍ ഒരാളായ നിഷാദ് കോയ. 

സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതമൊരുക്കുന്നത് വിദ്യാസാഗറാണ്. നവാഗതനായ ജെമിന്‍ സിറിയക് കഥയും തിരക്കഥയും സംഭാഷണമൊരുക്കുന്ന ചിത്രം വാള്‍ പോസ്റ്റര്‍ എന്റര്‍ടൈമന്റ്  എന്ന പുതിയ കമ്പനിയാണ് നിര്‍മ്മിക്കുന്നത്.

Dileep

Content highlights : Dileep sugeeth New Movie My Santa First Look Poster