ഏത് പുതിയ ഫോൺ വാങ്ങിയാലും പോലീസുകാർ കൊണ്ടുപോവുന്ന അവസ്ഥയാണ് -ദിലീപ്


അരുൺ ​ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ദിലീപ് | ഫോട്ടോ: മാതൃഭൂമി

ഏത് പുതിയ ഫോൺ വാങ്ങിയാലും പോലീസുകാർ കൊണ്ടുപോവുന്ന അവസ്ഥയാണുള്ളതെന്ന് നടൻ ദിലീപ്. കൊച്ചിയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു ദിലീപ്. സംവിധായകൻ അരുൺ ​ഗോപി, നാദിർഷ, നടൻ ടിനി ടോം, ഷിയാസ് കരീം, സാനിയ അയ്യപ്പൻ എന്നിവരും വേദിയിലുണ്ടായിരുന്നു.

പല മൊബൈൽ കമ്പനിക്കാരും പുതിയ ഫോൺ ഇറങ്ങിയാൽ തന്നെയാണ് വിളിക്കുന്നത്. ഏറ്റവും കൂടുതൽ ഫോൺ വാങ്ങുന്നയാളായി മാറിയിരിക്കുകയാണ് താൻ. കാരണം ഏത് ഫോൺ വാങ്ങിയാലും അപ്പോൾ പോലീസുകാർ വാങ്ങിക്കൊണ്ടുപോവും. കഴിഞ്ഞ തവണ ഐ ഫോൺ 13 പ്രോ തന്നിരുന്നു. അതും കയ്യിൽ നിന്ന് പോയി. ഇത്തവണ 14 പ്രോ തരാമെന്നൊക്കെയാണ് പറയുന്നത്. അതാരും കൊണ്ടുപോവല്ലേ എന്ന പ്രാർത്ഥനയിലാണ് താനെന്നും ദിലീപ് പറഞ്ഞു.



അരുൺ ​ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തമന്ന നായികയാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞദിവസമാണ് ആരംഭിച്ചത്. ഡിനോ മോറിയ അടക്കം അഞ്ച് ബോളിവുഡ് താരങ്ങളാണ് ചിത്രത്തിന്റെ ഭാ​ഗമായുള്ളത്. ഉദയ്കൃഷ്ണയാണ് തിരക്കഥ. അജിത് വിനായകാ ഫിലിംസിന്റെ ബാനറിൽ വിനായകാ അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Content Highlights: dileep speech about his mobile phones, dileep, arun gopi, tamannaah


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented