വശ്യത്തിന് പണി കിട്ടുന്നത് കൊണ്ട് താൻ ജിമ്മിൽ പോകാറില്ലെന്ന് നടൻ ദിലീപ്. ഖത്തറിൽ ഒരു ജിമ്മിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ തനിക്കെതിരേ നിലകൊണ്ടവരെ പരോക്ഷമായി പരിഹസിച്ചുകൊണ്ടുള്ള ദിലീപിന്റെ പ്രസംഗം. ഖത്തറിലെ അല്‍ അമാന്‍ ജിംനേഷ്യത്തിന്റെ ഉദ്ഘാടനത്തിനാണ് ദിലീപ് എത്തിയത്.

ദിലീപിന്റെ വാക്കുകളിങ്ങനെ

'ഞാന്‍ ജിമ്മില്‍ പോകാറില്ല. അതുമായി എനിക്ക് ബന്ധമില്ല. പക്ഷേ മൂന്നു നാലു ദിവസമായി ഞാനും ജിമ്മില്‍ പോയി തുടങ്ങിയിട്ടുണ്ട്. രാവിലെ എഴുന്നേറ്റ് വെയിറ്റ് എടുക്കുക, ശരീരത്തിനു പണി കൊടുക്കുക എന്നുപറയുന്നത് ആവശ്യത്തിനു പണി അല്ലാണ്ട് കിട്ടുന്നുണ്ട്.' 

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ പുതിയ ബ്രാഞ്ച് ഖത്തറില്‍ വരുന്ന കാര്യവും ദിലീപ് അറിയിച്ചു.എവിടെയാണ് വരുന്നത് എന്ന ചോദ്യത്തിന് അത് സസ്‌പെന്‍സാണ് എന്നായിരുന്നു മറുപടി. 

ആരാധകരുടെ അഭ്യര്‍ത്ഥന പ്രകാരം സൗണ്ട് തോമ, ചാന്ത്‌പൊട്ട് സിനിമകളിലെ തന്റെ കഥാപാത്രങ്ങളുടെ ശബ്ദം അനുകരിച്ചായിരുന്നു ദിലീപ് മടങ്ങിയത്.

എന്തുകൊണ്ടാണ് സിക്‌സ് പാക്ക് വേണമെന്ന് തോന്നാത്തത് എന്ന ചോദ്യത്തിന് രസകരമായിട്ടായിരുന്നു ദിലീപിന്റെ മറുപടി ' ഞാന്‍ പണ്ട് സിക്‌സ് പാക്കായിരുന്നു പിന്നെ സിനിമയൊക്കെ കിട്ടിയപ്പോള്‍ പട്ടിണിയൊക്കെ മാറി കുറച്ചു മാംസമൊക്കെ വന്നു' ദിലീപ് പറയുന്നു.

ContentHighlights: Dileep new speech in qatar dileep kavyamadhavan dillep new updates, qatar gym inaugrated by dileep, dileep about his life