വടക്കന്‍ സെല്‍ഫി സംവിധായകന്‍ ജി.പ്രജിത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ദിലീപ് നായകനായെത്തുന്നു

തോട്ടപ്പുറം ഫിലിംസിന്റെ ബാനറില്‍ എബി തോട്ടപ്പുറമാണ് സിനിമ നിര്‍മ്മിക്കുന്നത്‌. അഭിലാഷ് പിള്ളയും ടി.എന്‍ സുരാജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. നോബിള്‍ ജേക്കബാണ് നിര്‍മ്മാണ നിര്‍വഹണം. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.

ബി ഉണ്ണികൃഷ്ണന്റെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയാണ് ദിലീപിന്റെ മറ്റൊരു പ്രധാന പ്രോജക്റ്റ്. ഇതിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം ദിലീപിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ റിലീസ് ചെയ്തിരുന്നു. ഇതിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 

റാഫി സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനാണ് ദിലീപിന്റെ മറ്റൊരു പ്രോജക്റ്റ്.

ContentHighlights: P prajith, vadakken selfi director, dileep,proffessor dinkan, kodathi samaksham balan vakeel, b unnikrishanan, rafi