ദിലീപ് - ബി.ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. ദിലീപിന്റെ പിറന്നാള്‍ ദിനമായ ഇന്ന് തന്നെയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്. ദിലീപ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.

t

ഇതാദ്യമായാണ് ദിലീപും ബി ഉണ്ണിക്യഷണനും ഒന്നിക്കുന്നത്. ഇരുവരും നീതി എന്ന ചിത്രത്തില്‍ ഒന്നിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് നേരത്തെ വന്നിരുന്നത്.

മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.പ്രിയ ആനന്ദ് ആദ്യമായിട്ടാണ് ദിലീപിനൊപ്പം അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചു കൊണ്ടിരിക്കുയാണ്. ദിലീപ്- മംമ്ത കൂട്ടുകെട്ടിലെ അവസാന ചിത്രം ടൂ കണ്‍ട്രീസ് വലിയ വിജയം നേടിയിരുന്നു.

ദിലീപിനെ വെച്ച്  ഫെഫ്ക്ക ഡയറക്ടറായ ബി ഉണ്ണിക്യഷ്ണന്‍ സിനിമ ചെയ്യുന്നതില്‍ ജനങ്ങള്‍ക്ക് അത്ര നല്ലതായി തോന്നില്ല എന്ന് സിനിമ എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ContentHighlights:DileepNewFilm, Kodathy smaksham balan vakeel, b unnikrishnan, dileep b unnikrishnan team