ഫുള്‍സ്ലീവ് ഷര്‍ട്ടും പാന്റും ധരിച്ച് കറുത്ത കട്ടിഫ്രെയിമുള്ള കണ്ണട വച്ച്, കഷണ്ടിത്തലയും കുടവയറും കൈയിലൊരു ബാഗുമായി നടന്നു വരുന്ന തന്റെ ചിത്രം പങ്കുവെച്ച് ദിലീപ്. മധ്യവയസ്‌കന്റെ പ്രായം തോന്നിക്കുന്ന രൂപത്തിലുള്ള ചിത്രം പങ്കുവെച്ച് ആരാധകര്‍ക്ക് പുതുവര്‍ഷാശംസകള്‍ നേര്‍ന്നിരിക്കുകയാണ് താരം.

പുതിയ ചിത്രത്തിന്റെ പോസ്റ്ററാണിത്. കേശു ഈ വീടിന്റെ നാഥന്‍ എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററിലാണ് ദിലീപ് തികച്ചും വ്യത്യസ്തനായി പ്രത്യക്ഷപ്പെട്ട് പുതുവര്‍ഷത്തില്‍ ആരാധകരെ വിസ്മയിപ്പിച്ചിരിക്കുന്നത്. നാദിര്‍ഷയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

സജീവ് പാഴൂരിന്റെതാണ് തിരക്കഥ. ബി കെ ഹരിനാരായണന്‍, ജ്യോതിഷ്, നാദിര്‍ഷാ എന്നിവരുടെ വരികള്‍ക്ക് നാദിര്‍ഷാ ഈണം നല്‍കുന്നു.

dileep

Content Highlights : dileep-nadirshah new movie poster keshu ee veedinte nadhan