ടിയെ ആക്രമിച്ച കേസില്‍ എണ്‍പത്തിയഞ്ച് ദിവസമാണ് ദിലീപ് ജയലില്‍ കഴിഞ്ഞത്. അച്ഛന് ശ്രാദ്ധമൂട്ടാന്‍ മാത്രമാണ് ഇടയ്‌ക്കൊന്ന് വീട്ടിലെത്തിയത്. ജാമ്യം ലഭിച്ച പുറത്തിറങ്ങിയ സൂപ്പര്‍താരം എണ്‍പത്തിയാറാം നാള്‍ ആദ്യം ചെയ്തത് ഭാര്യ കാവ്യയ്‌ക്കൊപ്പം അഡ്വ. രാമന്‍പിള്ളയെ പോയി കണ്ട് തന്റെ നന്ദി അറിയിക്കുകയായിരുന്നു.

അഡ്വ. രാമന്‍പിള്ള വഴിയാണ് ദിലീപ് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയത്. ഫെയ്‌സ്ബുക്കില്‍ ദിലീപിന് അനുകൂലമായ പ്രചരണം നടത്തുന്ന ദിലീപ് ഓണ്‍ലൈന്‍ എന്ന പേജാണ് ദിലീപും കാവ്യയും അഡ്വ. രാമന്‍ പിള്ളയെ സന്ദര്‍ശിച്ചതിന്റെ ചിത്രം പ്രസിദ്ധീകരിച്ചത്.

ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ദിലീപ് നല്‍കിയ അഞ്ചാമത്തെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജാമ്യം അനുവദിച്ചത്. രണ്ട് തവണ സെഷന്‍സ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ജാമ്യ ഹര്‍ജി നിരസിച്ചശേഷമാണ് ഇപ്പോള്‍ സിംഗിള്‍ ബഞ്ച് ജാമ്യം അനുവദിച്ചത്.

ആദ്യം അഡ്വ. രാംകുമാറായിരുന്നു ദിലീപിനുവേണ്ടി വാദിച്ചിരുന്നത്. ഇതിനുശേഷമാണ് അഡ്വ. രാമന്‍പിള്ള ഹാജരായത്. രാമന്‍പിള്ള നല്‍കിയ ജാമ്യ ഹര്‍ജി ഒരിക്കല്‍ ഹൈക്കോടതിയും തള്ളിയിരുന്നു.

dileep with ramanpillai