പിറന്നാള്‍ ദിനത്തില്‍ മകള്‍ മഹാലക്ഷ്മിയുടെ ചിത്രം പങ്കുവച്ച് നടന്‍ ദിലീപ്. ഫെയ്സ്ബുക്കിലൂടെയാണ് ദിലീപും കാവ്യയും മകളുടെ ഒന്നാം പിറന്നാളാഘോഷത്തിന്‍റെ ചിത്രം ആരാധകരുമായി പങ്കുവച്ചത്.

ആദ്യമായാണ് മകളുടെ ചിത്രം താരകുടുംബം പുറത്തുവിടുന്നത്. ദിലീപ്, കാവ്യ, മൂത്ത മകള്‍ മീനാക്ഷി, ദിലീപിന്‍റെ അമ്മ എന്നിവര്‍ക്കൊപ്പമുള്ള മഹാലക്ഷ്മിയുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

"ഒന്നാം പിറന്നാൾ ദിനത്തിൽ മഹാലക്ഷ്മി അച്ഛനും അമ്മയ്ക്കും,ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം."ദിലീപ് ചിത്രത്തിനൊപ്പം കുറിച്ചു

Dileep


 2016 നവംബർ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

2018  ഒക്ടോബര്‍ 19-നാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്.. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. “പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം”, കുഞ്ഞു മകളുടെ ജനനം അറിയിച്ചു കൊണ്ട് ദിലീപ് ഫെയ്സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു,

2018 നവംബര്‍ 17 നാണ്‌ മകളുടെ പേരിടൽ ചടങ്ങ് നടന്നത്. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയതെന്ന് ദിലീപ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു.

Content Highlights : Dileep Kavya Madhavan daughter Mahalakshmi Picture With Meenakshi