ദിലീപ്-കാവ്യ താരദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞു ജനിച്ചത് ഈ കഴിഞ്ഞ ഒക്ടോബറിലായിരുന്നു. മഹാലക്ഷ്മി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നതെന്ന് ദിലീപ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ചിത്രം ഇവര്‍ പുറത്ത് വിട്ടിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ കാവ്യ ഒരു കുഞ്ഞിനെ എടുത്തു നില്‍ക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മഹാലക്ഷ്മിയുടെ ചിത്രമാണ് ഇതെന്നാണ് പ്രചരണം.

എന്നാല്‍ ചിത്രത്തിലെ ആ പെണ്‍കുഞ്ഞ് കാവ്യയുടെയും ദിലീപിന്റെയും കുട്ടിയല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആകാശവാണി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. കാവ്യയും വിജയ് ബാബുവും പ്രധാനവേഷങ്ങളിലെത്തിയ  ആകാശവാണി എന്ന സിനിമയുടെ ലോക്കേഷനില്‍ നിന്നുള്ള ചിത്രമാണിത്. ആകാശവാണിയുടെ അസിസ്റ്റന്റ് ക്യാമറാമാന്റെ മകളുടെ ചിത്രമാണിത്.

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് കാവ്യ. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി വേഷമിട്ടത്. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍.

Content Highlights: dileep kavya madhavan daughter mahalakshmi viral photo