Photo | https:||www.instagram.com|dileep_fans_123|
കഴിഞ്ഞ ദിവസമാണ് നടിയും നർത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയായത്. താരത്തിന്റെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാനെത്തിയ നടൻ ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്.
ബെംഗളൂരുവില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷാണ് ഉത്തരയുടെ വരന്‍. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
2020 ഏപ്രില്‍ മാസത്തിൽ നടത്താനിരുന്ന വിവാഹം കോവിഡ് പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു.
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നടി ഊര്‍മിള ഉണ്ണിയുടെ മകളാണ്. നയന്‍ത് മന്ത്, പോ പ്രിന്റ്സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു.
Content Highlights : Dileep Kavya attends Uthara unni wedding reception
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..