കോഴിക്കോട്:  നടൻ ദിലിപിന്റെ രാജി സംഘടന ചോദിച്ച് വാങ്ങിയതാണെന്ന മോഹൻലാലിന്റെ പ്രസ്താവന നിഷേധിച്ചുകൊണ്ട് ദിലീപ് രംഗത്ത്.  രാജി വെച്ചത് എ.എം.എം.എ ആവശ്യപ്പെട്ടതു കൊണ്ടല്ല സ്വയം രാജി വെച്ചതാണ് എന്നാണ് ദിലീപ് വെളിപ്പെടുത്തിയിരിക്കുന്നത്. രാജിക്കത്തും ദിലീപ് പുറത്തുവിട്ടിട്ടുണ്ട്.  ഫെയ്‌സ്ബുക്ക്  പോസ്റ്റിലൂടെയാണ് ദിലീപ്  രാജിക്കത്ത് പുറത്ത് വിട്ടത്.  രാജിക്കത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ് പുറത്താക്കലല്ല എന്നും ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം എ.എം.എം.എ നടത്തിയ  വാർത്താ സമ്മേളനത്തിലാണ് ദിലീപില്‍ നിന്ന് രാജി ചോദിച്ചു വാങ്ങി എന്ന് മോഹന്‍ലാല്‍ പ്രസ്താവന നടത്തിയത്. ഇതോടുകൂടി ദിലിപിനെ പുറത്താക്കി എന്ന എ.എം.എം.എയുടെ വാദങ്ങള്‍ പൊളിയുകയാണ്.

ദിലീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അമ്മ എന്ന സംഘടനയില്‍ നിന്നുള്ള എന്റെ രാജികത്ത് അമ്മയിലെ അംഗങ്ങള്‍ക്കും,പൊതുജനങ്ങള്‍ക്കും,എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും, എല്ലാവര്‍ക്കുമായ്ഞാന്‍ പങ്കുവയ്ക്കുകയാണ്.

അമ്മയുടെ എക്‌സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതുകൊണ്ടാണു ഇപ്പോള്‍ കത്ത് പുറത്തുവിടുന്നത്. അമ്മയുടെ ബയ്‌ലോപ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹന്‍ലാലുമായ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണു രാജികത്ത് നല്‍കിയത്. 
രാജികത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ്,പുറത്താക്കലല്ല.

m

kj

k

Contenthighlights: Actor dileep facebook post on resignation, amma mohanlal, actor dileep, AMMA, WCC, acrtess abduction case