പ്രൊഫസ്സര്‍ ഡിങ്കന്റെ സെറ്റില്‍ ദിലീപ്  രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചു. ബാങ്കോക്കിലെ ലൊക്കേഷനില്‍ വെച്ചായിരുന്നു ആഘോഷം. റാഫി, സംവിധായകന്‍ രാമചന്ദ്ര ബാബു,വ്യാസന്‍ കെ.പി എന്നിവരും ദിലീപിനൊപ്പം ആഘോഷത്തില്‍ പങ്കെടുത്തു. കാവ്യ മാധവനും മകളും നാട്ടിലായതിനാല്‍  സെറ്റിലെ അംഗങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ചാണ് ദിലീപ് ഇത്തവണ വിവാഹ വാര്‍ഷികം ആഘോഷിച്ചത്.

മൂന്നു കേക്കുകളാണ് വിവാഹ വാര്‍ഷികത്തിനായി ദിലീപ് മുറിച്ചത്. സെറ്റിലുള്ള എല്ലാവര്‍ക്കും ദിലീപ് കേക്ക് മുറിച്ച് നല്‍കി. ആഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതിനോടനുബന്ധിച്ച വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്.

ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കൊടുവില്‍ 2016 നവംബര്‍ 25നാണ് ദിലീപും കാവ്യയും വിവാഹിതരായത്.

ഇരുവരുടെയും മകളുടെ 28 ചടങ്ങ് അടുത്തിടെയാണ് കഴിഞ്ഞത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഇരുവര്‍ക്കും ആശംസകളുമായി ആരാധകരും സഹപ്രവര്‍ത്തരും രംഗത്തെത്തിയിട്ടുണ്ട്.

ഛായാഗ്രാഹകനായ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന പ്രൊഫസ്സര്‍ ഡിങ്കന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജനുവരി അഞ്ചു വരെ ദിലീപ് ബാങ്കോക്കിലായിരിക്കും. റാഫി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായിക

ContentHighlights: dileep celebrates second wedding anniversery in the sets of professor dinkan, dileep kavya marriage, kavya madhvan, Rafi