Dileep, Nadhirshah
ഗൂഢാലോചന കേസിൽ നടൻ ദിലീപിന് ജാമ്യം ലഭിച്ച വാർത്തയോട് പ്രതികരിച്ച് താരത്തിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷ. 'ദൈവം വലിയവനാണ്' എന്നാണ് നാദിർഷ ഫെയ്സ്ബുക്കിൽ കുറിച്ചത്.
സത്യം ജയിച്ചു എന്ന് കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള ആറുപ്രതികൾക്കാണ് തിങ്കളാഴ്ച ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. പാസ്‌പോർട്ടുകൾ കോടതിയിൽ സമർപ്പിക്കണം, ഒരുലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം എടുക്കണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രതികൾ ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ അറസ്റ്റിന് വേണ്ടി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Content Highlights : Dileep Bail Nadirshah and other celebrities reacts
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..