ദിലീപിനെ പുറത്താക്കാന്‍  എക്‌സിക്യൂട്ടിവ് എടുത്ത തീരുമാനം സാധുവായിരുന്നില്ലെന്ന് എ.എം.എം.എ സെക്രട്ടറി സിദ്ദിഖ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിദ്ദിഖിന്റെ പ്രതികരണം.

അഞ്ചോ ആറോപേര്‍ മാത്രം ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു അത്. സംഘടനയുടെ ബൈലോ പ്രകാരം അതിന് നിയമപരമായ സാധുതയില്ല. ദിലീപിനെ പുറത്താക്കേണ്ടതില്ലെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം.

ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ പുറത്താക്കാനുള്ള എക്‌സിക്യൂട്ടിവ് തീരുമാനം പിന്നീട് അതേ എക്‌സിക്യൂട്ടീവ് തന്നെ മരവിപ്പിച്ചിരുന്നുവെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജും രമ്യ നമ്പീശനും ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്. അന്ന് അവര്‍ ഇതിനെക്കുറിച്ച് പുറത്ത് പറഞ്ഞില്ലെന്നും സിദ്ദിഖ് പറയുന്നു. പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ അമ്മയുടെ ഭാഗത്തുനിന്ന് തുടരുന്നുണ്ടെന്നും സിദ്ദിഖ് പ്രതികരിച്ചു.

Content highlights : Dileep back to AMMA secretary sidhique prithviraj remya nambeesan AMMA