നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ച് നടി ഗീതു മോഹന്‍ദാസ് അടക്കം നാല് നടിമാര്‍ സംഘടനയില്‍ നിന്നും രാജി വച്ചത് കഴിഞ്ഞ ദിവസമാണ്. 

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രൂപം കൊണ്ട മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയൂ.സി.സിയിലെ സജീവ അംഗങ്ങളാണ് അമ്മയില്‍ നിന്നും രാജി വച്ച ഗീതു മോഹന്‍ദാസ് റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവര്‍. 'അവള്‍ക്കൊപ്പം' എന്ന നിലപാടറിയിച്ചുകൊണ്ടായിരുന്നു ഇവരുടെ രാജി. തുടര്‍ന്ന് റിമയും ഗീതുവും ഒരു അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനായി അമേരിക്കയിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ അമേരിക്കയിലെത്തിയ ഗീതുവിനെ കാത്തിരുന്നത് വലിയ സര്‍പ്രൈസ് ആയിരുന്നു.

അമ്മയുടെ നിലപാടുകള്‍ക്കെതിരെ തങ്ങളുടെ ശക്തമായ നിലപാടുകള്‍ അറിയിച്ച് പുറത്തു വന്ന ഗീതുവിനെ വരവേറ്റത് 'അവള്‍ക്കൊപ്പം' എന്ന് കുറിച്ച് കൊണ്ട് ഒരുക്കിയ ഭക്ഷണവും ഹോട്ടല്‍ മുറിയുമായിരുന്നു. ഗീതു തന്നെയാണ് 'എവിടെ പോയാലും  സ്‌നേഹം മാത്രം' എന്ന കുറിപ്പോടെ സ്‌നേഹ സമ്മാനങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

geetu

അമ്മയില്‍ നിന്ന് രാജി വച്ച ശേഷം ഗീതു പങ്കുവച്ച മറ്റൊരു ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. 'ഒരുമിച്ച്' എന്ന കുറിപ്പോടെ പരസ്പരം പുണര്‍ന്ന് ഒരേ മുടിക്കെട്ടുമായി പിന്തിരിഞ്ഞു നില്‍ക്കുന്ന നാല് സ്ത്രീകളുടെ കാര്‍ട്ടൂണ്‍ ചിത്രമാണ് ഗീതു പങ്കുവച്ചത്. 

geetu mohadas

Content Highlights : Dileep Back to AMMA four actresses resigned from AMMA geetu mohandas remya nambeesan rima kallingal