ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത 'അമ്മ'യ്ക്കെതിരെ  സംവിധായകന്‍ ആഷിക് അബു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ആഷിഖ് പ്രതികരണം അറിയിച്ചത്. ക്രിമിനല്‍ കേസില്‍ പ്രതിയല്ലാതിരുന്നിട്ടും സ്വന്തം അഭിപ്രായം തുറന്ന് പറഞ്ഞു എന്ന കുറ്റത്തിന് മരണം വരെ സിനിമാതമ്പുരാക്കന്മാര്‍ ശത്രുവായി മാറ്റി നിര്‍ത്തിയ തിലകന്‍ ചേട്ടനോട് 'അമ്മ' മാപ്പു പറയുമായിരിക്കും എന്നാണ് ആഷിഖ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.

ആഷിക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന' കുറ്റത്തിന് 'മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന്‍ ചേട്ടനോട് 'അമ്മ' മാപ്പുപറയുമായിരിക്കും, അല്ലേ

amma

നേരത്തെ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കുന്നതിനെതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയൂ.സി.സി രംഗത്ത് വന്നിരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്നതിലൂടെ അക്രമത്തെ അതിജീവിച്ച വ്യക്തിയെ അപമാനിക്കുകയാണ് സംഘടന ചെയ്തതെന്നും തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ തങ്ങള്‍ അപലപിക്കുന്നുവെന്നും ഡബ്ലിയൂ.സി.സി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.

Content Highlights : Dileep back to AMMA Aashiq abu facebook post AMMA Thilakan dileep