ന്ത്യന്‍ സിനിമയിലെ നാഴികക്കല്ലാണ് ബാഹുബലി. എസ്.എസ് രാജമൗലി തീര്‍ത്ത ദൃശ്യവിസ്മയത്തിന്റെ രണ്ടാം ഭാഗവും പ്രതീക്ഷയ്ക്ക് അപ്പുറം ഉയര്‍ന്ന ചിത്രമായിരുന്നു. ബാഹുബലി ഒന്നാം ഭാഗത്തിലെ കാലകേയനെ മറക്കാനാവില്ല. പ്രാകൃത രൂപവും ആര്‍ക്കും മനസിലാവാത്ത കിലിക്കി ഭാഷയും കൊണ്ട് ശരിക്കും പ്രേക്ഷകരെ ഞെട്ടിച്ചുകളഞ്ഞു കാലകേയൻ.

കാലകേയനായി തിളങ്ങിയ പ്രഭാകര്‍ ദിലീപിനൊപ്പം മലയാളത്തില്‍ ഒരു പുതിയ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ആ സെറ്റിലെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ബി ഉണ്ണികൃഷ്ണന്‍ ദിലീപ് കൂട്ടുകെട്ടിലെ ആദ്യ ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിലാണ് പ്രഭാകര്‍ അഭിനയിക്കുന്നത്. നേരത്തെ മമ്മൂട്ടി ചിത്രം പരോളിലും പ്രഭാകരൻ വില്ലനായി എത്തിയിരുന്നു. ഷൂട്ടിങ് പുരോഗമിക്കുന്ന ദിലീപ് ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

ദിലീപിന്റെ മുന്നില്‍ വെച്ച് പ്രഭാകര്‍ തന്റെ കാലകേയ കഥാപാത്രത്തിന്റെ കിലിക്കി ഭാഷയിൽ ഡയലോഗ് പറയുന്ന ഒരു വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. കാലകേയൻ പറഞ്ഞതിന്റെ സാരം പിടികിട്ടിയില്ലെങ്കിലും ഡയലോഗ് വൻ ഹിറ്റായിരിക്കുകയാണ്.

Content Highlights: kaalakeyan and dileep, prabakar, kodathy samakshan balan vakeel, b unni krishanan, dileep new movies