സില്‍വര്‍ ജൂബിലിയില്‍ 'ദില്‍തോ പാഗല്‍ ഹേ'


Dil To Pagal Hai

രാഹുല്‍-പൂജ-നിഷ എന്നിവരുടെ ത്രികോണപ്രണയകഥ പറഞ്ഞ് തിയേറ്ററുകളെ ഹരംകൊള്ളിച്ച ബോളിവുഡ് ഹിറ്റ് സിനിമ 'ദില്‍തോ പാഗല്‍ ഹേ' ഇറങ്ങിയിട്ട് 25 വര്‍ഷം. കഥാപാത്രങ്ങളെ അവതരിപ്പിച്ച മാധുരി ദീക്ഷിത്, കരിഷ്മ കപൂര്‍ എന്നിവരും അണിയറ പ്രവര്‍ത്തകരും ട്വീറ്റുചെയ്തുകൊണ്ടാണ് ഈ ദിനം ആഘോഷിച്ചത്.

''ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് രാഹുല്‍ ചോദിച്ചു 'മൊഹബത് ക്യാ ഹേ? (പ്രണയം എന്നാല്‍ എന്താണ്?) 'ദില്‍ തോ പാഗല്‍ ഹേ' എന്ന ചിത്രം സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പുനര്‍നിര്‍വചനം നമുക്കായ് തന്നു!''- യാഷ് രാജ് ഫിലിംസ് അതിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ എഴുതി. ചിത്രത്തിലെ പാട്ടുകളുടെയും അവിസ്മരണീയ സീനുകളും അവിടെ പോസ്റ്റ് ചെയ്തിരുന്നു.

ചിത്രത്തിലെ ''അരെ രെ ആരെ യേ ക്യാ ഹുവാ...'' എന്ന ഗാനത്തിന് നൃത്തംചെയ്യുന്ന വീഡിയോ പങ്കിട്ടുകൊണ്ടാണ് മാധുരി സന്തോഷം പങ്കുവെച്ചത്. 'സിനിമയിലെ എന്റെ പ്രിയപ്പെട്ട ഗാനത്തോടൊപ്പം ദില്‍ തോ പാഗല്‍ ഹേയുടെ 25 വര്‍ഷം ആഘോഷിക്കുന്നു. നിങ്ങളുടെ പ്രിയഗാനം ഏതാണ്?' എന്ന ചോദ്യത്തോടെയാണ് നടി ട്വീറ്റ് ചെയ്തിരിക്കുന്നത്.

Content Highlights: Dil To Pagal Hai Shah rukh Khan Madhuri Dixit Karishma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented