-
അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച " ദിൽ ബെചാര യുടെ ടൈറ്റിൽ ഗാനം വെള്ളിയാഴ്ച റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കളായ ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്. ഉച്ചക്ക് പന്ത്രണ്ടു മണിക്കാണ് ഗാനം പുറത്ത് വിടുക. അതിന്റെ മുന്നോടിയായി സുശാന്ത് അവസാനമായി നൃത്ത ചുവടുകൾ വെച്ച ഗാനരംഗത്തിലെ ഒരു ദൃശ്യവും പുറത്തു വിട്ടു.
സംഗീത മാന്ത്രികൻ എ.ആർ റഹ്മാൻ ചിട്ടപ്പെടുത്തിയ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത് നടിയും നർത്തകിയുമായ ഫറാഖാനാണ്. നേരത്തേ പുറത്തു വിട്ട " ദിൽ ബേചാര " യുടെ ട്രെയിലർ ഹോളിവുഡ് ചിത്രമായ അവഞ്ചേഴ്സിനെ പിന്നിലാക്കി അന്തർ ദേശീയ തലത്തിൽ വൈറലായി മുന്നേറുകയാണ് എന്നതും ശ്രദ്ധേയമാണ് .
നവാഗതനായ മുകേഷ് ചബ്ര സംവിധാനം ചെയ്ത ചിത്രം ജൂലൈ 24 -ന് ഡിസ്നി ഹോട്സ്റ്റാർ ഒടിടി പ്ലാറ്റുഫോമിലൂടെയായാണ് റിലീസ് ചെയ്യുന്നത്
content Highlights :Dil Bechara Title song To release sushanth singh rajput
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..