Photo | Instagram, viral Bhayani
നടി ദിയ മിർസയുടെ വിവാഹചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ ബോളിവുഡ് ആരാധകരുടെ ഇടയിൽ ചർച്ചാവിഷയം. ബിസിനസുകാരനായ വൈഭവ് രേഖിയാണ് ദിയയുടെ വരൻ. മുംബൈയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഒരു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു.
വിവാഹ വേദിയിലേക്ക് വധുവിനെ ആനയിക്കുന്ന ഒരു വീഡിയോ ആണ് ഏറെ ശ്രദ്ധ നേടിയത്. പൂക്കൾ കൊണ്ടലങ്കരിച്ച പന്തലിന് താഴേ നടന്നു വരുന്ന ദിയയ്ക്ക് അകമ്പടിയേകിയ ഒരു പെൺകുട്ടിയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നത്.
വൈഭവിന്റെ മകൾ സമൈറ രേഖിയാണ് 'പപ്പയുടെ പെൺകുട്ടികൾ' എന്നെഴുതിയ പ്ലക്കാർഡുമേന്തി വധുവിനെ വേദിയിലേക്ക് ആനയിച്ചത്.
വൈഭവിന്റെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് സമൈറ. യോഗ ഇൻസ്ട്രക്ടറായ സുനൈനയാണ് വൈഭവിന്റെ ആദ്യ ഭാര്യ. ദിയയുടെയും രണ്ടാം വിവാഹമാണിത്. ബിസിനസ് പാർട്ണറായ സഹിൽ സൻഹയെ 2014 ൽ വിവാഹം ചെയ്തിരുന്നെങ്കിലും 2019ൽ ഇവർ വേർപിരിഞ്ഞു.
Content Highlights : Dia Mirza wedding Hubby Vaibhav Rekhi's Daughter walks her down the aisle
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..