ദിയ മിർസ, ടാന്യ കാക്‌ഡേ
അനന്തരവള്‍ ടാന്യ കാക്‌ഡേയുടെ വിയോഗത്തില്‍ കുറിപ്പുമായി ബോളിവുഡ് താരം ദിയ മിര്‍സ. കോണ്‍ഗ്രസ് നേതാവും ദിയയുടെ അര്‍ധസഹോദരനുമായ ഫിറോസ് ഖാന്റെ മകളാണ് ടാന്യ കാക്‌ഡേ. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ടാന്യ വാഹനാപകടത്തിലാണ് മരിച്ചത്.
എന്റെ അനന്തരവള്‍, എന്റെ കുഞ്ഞു പോയി. നീ എവിടെയാണെങ്കിലും ആത്മശാന്തിയും സ്‌നേഹവും നിനക്ക് ലഭിക്കട്ടെ. നീ എന്റെ പ്രിയപ്പെട്ടവളാണ്- ദിയ കുറിച്ചു.
ഹൈദരാബാദിലെ രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ നിന്ന് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യവേയാണ് ടാന്യയുടെ കാറ് അപകടത്തില്‍പ്പെട്ടത്. ടാന്യയുടെ സുഹൃത്ത് മിര്‍സാ അലിയാണ് കാറോടിച്ചിരുന്നത്. കാറിലെ സണ്‍റൂഫ് തുറന്ന് കിടക്കുകയായിരുന്നു. നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞതാണ് അപകടകാരണം. തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റ ടാന്യ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പേ മരണമടഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.
ദിയയുമായി ടാന്യക്ക് നല്ല ആത്മബന്ധമുണ്ടായിരുന്നു. ടാന്യയുടെ മേക്കപ്പ് വീഡിയോയില്‍ ദിയ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ദിയയുടെ വ്യക്തിത്വം തനിക്ക് മാതൃകയാണെന്ന് ടാന്യ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..