ദിയ മിർസ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രം
ബോളിവുഡ് താരം ദിയ മിര്‍സയ്ക്കും ഭര്‍ത്താവ് വൈഭവ് രേഖിയ്ക്കും കുഞ്ഞു പിറന്നു. അവ്യയാന്‍ ആസാദ് രേഖി എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. മെയ് മാസത്തിലാണ് കുഞ്ഞ് ജനിച്ചത്. മാസം തികയാതെ ജനിച്ചതിനാല്‍ കുഞ്ഞ് ഇപ്പോള്‍ ചികിത്സയിലാണ്. ഉടന്‍ തന്നെ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നും ദിയ അറിയിച്ചു.
ഫെബ്രുവരി മാസത്തിലായിരുന്നു ദിയ മിര്‍സയുടെ വിവാഹം. ഏപ്രില്‍ മാസത്തിലാണ് താന്‍ അമ്മയാവാന്‍ പോകുന്ന വിവരം ദിയ ഏവരെയും അറിയിച്ചത്. വിവാഹ നാളുകളില്‍ താന്‍ ഗര്‍ഭിണിയായിരുന്നുവെന്ന് ദിയ വെളിപ്പെടുത്തിയിരുന്നു. വിവാഹത്തിന്റെ തയാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും ദിയ പറഞ്ഞിരുന്നു.
മാധവന് നായകനായി അഭിനയിച്ച 'രെഹ്ന ഹേ തേരെ ദില്‍ മേം' എന്ന ചിത്രത്തിലൂടെയാണ് ദിയ അഭിനയരംഗത്തെത്തുന്നത്. പരിനീത, ഓം ശാവ്തി ഓം, കിസാന്‍, കുര്‍ബാന്‍, സലാം മുബൈ, സഞ്ജു, ഥപ്പട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു.
Content Highlights: Dia Mirza actor and Vaibhav Rekhi welcome baby boy Avyaan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..