dhyan sreenivasan

ടന്‍ ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനാവുന്നു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയായ അര്‍പ്പിതയാണ് വധു. ഏപ്രില്‍ ഏഴിന് കണ്ണൂരില്‍ വച്ചാണ് വിവാഹം. ഏപ്രില്‍ പത്തിന് എറണാകുളത്ത് സുഹൃത്തുക്കള്‍ക്കായി വിവാഹസത്കാരവും ഒരുക്കിയിട്ടുണ്ട്.

സഹോദരന്‍ വിനീത് ശ്രീനിവാസന്റെ ചിത്രമായ തിരയിലൂടെ സിനിമയില്‍ രംഗപ്രവേശം ചെയ്ത ധ്യാനും നമിത പ്രമോദുമായി പ്രണയത്തിലാണെന്നും ഇവര്‍ വിവാഹിതരാവുകയാണെന്നും വാര്‍ത്ത പരന്നിരുന്നു. എന്നാല്‍, നമിതയുടെ അച്ഛന്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചു. അടി കപ്യാരെ കൂട്ടമണിയില്‍ നമിതയായിരുന്നു ധ്യാന്റെ നായിക.

(ഫോട്ടോ:  എച്ച്.ആർ. രാജഗോപാൽ)