കൊടുംകുറ്റവാളികളെ വെച്ച് പുതിയ പരീക്ഷണത്തിന് ശ്രമിക്കുന്ന 'ജയിലർ'; മോഷൻ പോസ്റ്റർ


അഞ്ചു കൊടും കുറ്റവാളികളോടൊപ്പം  ഒറ്റപ്പെട്ട ബംഗ്ലാവില്‍ താമസിച്ചു അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ഒരു ജയിലറുടെ വേഷത്തിലാണ് ധ്യാനെത്തുന്നത്.

ജയിലർ പോസ്റ്റർ, ധ്യാൻ ശ്രീനിവാസൻ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, എൻ.എം. പ്രദീപ് | മാതൃഭൂമി

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി അഭിനയിക്കുന്ന ബിഗ് ബഡ്ജറ്റ് പിരിയോഡിക്കല്‍ ത്രില്ലര്‍ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഗോള്‍ഡന്‍ വില്ലേജിന്റെ ബാനറില്‍ എന്‍ കെ മുഹമ്മദ് നിര്‍മിക്കുന്ന 'ജയിലര്‍' സംവിധാനം ചെയ്യുന്നത് സക്കീര്‍ മഠത്തിലാണ്. 1957 കാലഘട്ടത്തില്‍ നടന്ന ഒരു സംഭവകഥയാണ് ജയിലര്‍ പറയുന്നത്.

അഞ്ചു കൊടും കുറ്റവാളികളോടൊപ്പം ഒറ്റപ്പെട്ട ബംഗ്ലാവില്‍ താമസിച്ചു അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ഒരു ജയിലറുടെ വേഷത്തിലാണ് ധ്യാനെത്തുന്നത്. സസ്‌പെന്‍സ് ത്രില്ലെര്‍ വിഭാഗത്തില്‍ പെടുന്ന ജയിലറില്‍ നായിക ദിവ്യാപിള്ളയാണ്. മറ്റൊരു സുപ്രധാന വേഷത്തില്‍ മനോജ് കെ ജയനും, ജയിലില്‍ നിന്നും പുറത്തുകടന്നു വന്ന കൊടുംകുറ്റവാളികളായി ശ്രീജിത്ത് രവിയുമെത്തുന്നു.



നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ടിജു മാത്യൂ എന്നിവരും ഇവരെ കൂടാതെ ജയപ്രകാശ്, വി. കെ ബൈജു, ശശാങ്കന്‍, ശാന്തകുമാരി, ആന്‍സി വിനീഷ, ബാല താരങ്ങള്‍ വസുദേവ് സജീഷ് മരാര്‍, സൂര്യദേവ് സജീഷ് മാരാര്‍ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ സംഗീതം റിയാസ് പയ്യോളിയാണ്. ഛായാഗ്രഹണം മഹാദേവന്‍ തമ്പിയും എഡിറ്റിംഗ് ദീപു ജോസഫുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

ആര്‍ട്ട് ഡയറക്ടര്‍:ജോസഫ് നെല്ലിക്കല്‍, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, കോസ്റ്റ്യൂംസ്: സ്റ്റെഫി സേവ്യര്‍, മേക്കപ്പ്:റഷീദ് അഹമ്മദ്, ഗാനരചന: നിധീഷ് നടേരി, രത്നഭൂഷന്‍ കളരിക്കല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കമലാക്ഷന്‍ പയ്യന്നൂര്‍, പോസ്റ്റര്‍ ഡിസൈന്‍: ഓള്‍ഡ് മങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആംബ്രോസ് വര്‍ഗീസ്, കൊറിയോഗ്രാഫി: കുമാര്‍ ശാന്തി, ആക്ഷന്‍: പ്രഭു, പി.ആര്‍.ഒ:മഞ്ജു ഗോപിനാഥ്.

Content Highlights: dhyan sreenivasans jailer movie motion poster released

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented