ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനായി അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രത്തില്‍ നയന്‍ താരയും നിവിന്‍ പോളിയും പ്രധാന വേഷത്തിലെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

വിനീത് ശ്രീനിവാസനാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. കഴിഞ്ഞ ആറു മാസങ്ങളായി വിനീത് തിരക്കഥയുടെ പണിപ്പുരയിലാണെന്നും വാര്‍ത്തകളുണ്ട്. 

ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗികമായി സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.