ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'സത്യം മാത്രമേ ബോധിപ്പിക്കൂ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
 
സ്മൃതി സിനിമാസിന്റെ ബാനറിൽ വിച്ചു ബാലമുരളിയാണ് നിർമാണം. ധ്യാൻ ശ്രീനിവാസൻ ആദ്യമായി ഒരു ഐ.പി.എസ് ഉദ്യോഗസ്ഥൻ ആയി എത്തുന്ന ചിത്രം കൂടിയാണിത്. ധ്യാൻ ശ്രീനിവാസനെ കൂടാതെ, സുധീഷ്, ജോണി ആന്റണി, ഡോ. റോണി, അംബിക എന്നിങ്ങനെ വൻ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 
 
ചിത്രത്തിന്റെ ക്യാമറ ധനേഷ് രവീന്ദ്രനാഥ് നിർവ്വഹിക്കുന്നു, എഡിറ്റിങ്ങ്- അജീഷ് ആനന്ദ്, പശ്ചാത്തല സംഗീതം ഒരുക്കുന്നത് വില്യംസ് ഫ്രാൻസിസ്,ചീഫ് അസ്സോസിയേറ്റ് മനീഷ് ഭാർഗവൻ പ്രവീൺ വിജയ്. അസ്സോസിയേറ്റ് ഡയറക്ടർ- സംഗീത് ജോയ്. ജോ ജോർജ്ജ്.
 
കൊച്ചിയാണ്  പ്രധാന ലൊക്കേഷൻ. ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ചൂ ജെ, പ്രോജക്ട് ഡിസൈനർ- മാർട്ടിൻ ജോർജ് ആറ്റാവേലിൽ. 
 
content highlights : dhyan sreenivasan new movie sathyam mathrame bodhippikkoo poster