താമസം അഞ്ച് കൊടും കുറ്റവാളികൾക്കൊപ്പം ഒരു ബം​ഗ്ലാവിൽ, 'ജയിലറു'ടെ പരീക്ഷണം വിജയിക്കുമോ?


1956-57 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് ചിത്രം പറയുന്നത്.

'ജയിലർ' എന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ ആദ്യമായി ഒരു പിരിയോഡിക്കൽ ത്രില്ലർ സിനിമയിൽ നായകനാകുന്നു. ജയിലർ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഷാർജയിലെ കമോൺ കേരള വേദിയിൽ വച്ച് നടന്നു. ഗോൾഡൻ വില്ലേജിൻ്റെ ബാനറിൽ എൻ കെ മുഹമ്മദ് നിർമിക്കുന്ന ചിത്രം സക്കീർ മഠത്തിലാണ് സംവിധാനം ചെയ്യുന്നത്. പളനിയിൽ പടുകൂറ്റൻ സെറ്റ് ഇട്ടാണ് വൻ ബഡ്ജറ്റിൽ ഈ ചിത്രം പൂർത്തീകരിച്ചത്.

1956-57 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് ചിത്രം പറയുന്നത്. അഞ്ച് കൊടും കുറ്റവാളികളുടെ കൂടെ ഒരു ബംഗ്ലാവിൽ താമസിച്ച് അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ഒരു ജയിലറുടെ വേഷത്തിലാണ് ധ്യാൻ അഭിനയിക്കുന്നത്. ദിവ്യാപിള്ള നായികയായി എത്തുന്ന ഈ ചിത്രത്തിൽ മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ് (തമിഴ് ), ബി കെ ബൈജു, ശശാങ്കൻ, ടിജു മാത്യു, ശാന്തകുമാരി, ആൻസി വിനീഷ, ബാല താരങ്ങളായ വാസുദേവ് സജീഷ് മാരാർ, സൂര്യദേവ് സജീഷ് മാരാർ എന്നിവർ വേഷമിടുന്നു.

ഛായാഗ്രഹണം -മഹാദേവൻ തമ്പി, എഡിറ്റർ -ദീപു ജോസഫ്, മ്യൂസിക് -റിയാസ് പയ്യോളി, ആർട്ട് ഡയറക്ടർ -ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ -രംഗനാഥ് രവി, സൗണ്ട് മിക്സ് -ഫസൽ ബക്കർ, കോസ്റ്റ്യൂംസ് -സ്റ്റെഫി സേവ്യർ, മേക്കപ്പ് -റഷീദ് അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ -കമലാക്ഷൻ പയ്യന്നൂർ, പോസ്റ്റർ ഡിസൈൻ -ഓൾഡ് മങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ആംബ്രോസ് വർഗീസ്, കൊറിയോഗ്രാഫി -കുമാർ ശാന്തി, ആക്ഷൻ -പ്രഭു, സ്റ്റിൽസ് -ജാഫർ എം, പി ആർ ഓ -മഞ്ജു ഗോപിനാഥ്.

Content Highlights: dhyan sreenivasan new movie, jailer firstlook poster out

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022

Most Commented