ധ്യാൻ, പ്രയാഗ | photo: special arrangements
ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന പുതിയ ചിത്രം 'ബുള്ളറ്റ് ഡയറീസി'ലെ വീഡിയോ ഗാനം പുറത്തിറങ്ങി. 'മിഴികള്‍ വാനിലാരെ തേടും' എന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് അനു എലിസബത്ത് ജോസാണ്. ഷാന്‍ റഹ്മാന്‍ സംഗീതസംവിധാനവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നു.
നവാഗതനായ സന്തോഷ് മണ്ടൂര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഒരുക്കുന്നത് B3M ക്രിയേഷന്‍സ് ആണ്. ധ്യാന്‍ ശ്രീനിവാസന് പുറമെ പ്രയാഗ മാര്‍ട്ടിന്‍, രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി എന്നിവരും ചിത്രത്തിലുണ്ട്.
ഫൈസല്‍ അലിയാണ് ഛായാഗ്രാഹകന്‍, എഡിറ്റിങ് -രഞ്ജന്‍ എബ്രാഹം, കല -അജയന്‍ മങ്ങാട്, മേക്കപ്പ് -രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം -സമീറ സനീഷ്, സ്റ്റില്‍സ് - പരസ്യകല - യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ഷിബിന്‍ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സഫീര്‍ കാരന്തൂര, പ്രൊജക്ട് ഡിസൈന്‍ -അനില്‍ അങ്കമാലി, പി.ആര്‍.ഒ -വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.
Content Highlights: dhyan sreenivasan movie bullet diaries new video song released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..