ധ്യാൻ ശ്രീനിവാസൻ ആദ്യമായി പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷത്തിലെത്തുന്ന ആദ്യ ചിത്രമാണ് 'സത്യം മാത്രമേ ബോധിപ്പിക്കൂ. സ്മൃതി ഫിലിംസിൻ്റെ ബാനറിൽ സാഗർ ഹരി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി.

കുമ്പാരീസ് എന്ന ചിത്രത്തിന് ശേഷം സാഗർ ഹരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അംബിക ഈ ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡോ.റോണി, സുധീഷ്, ജോണി ആൻ്റണി, ശീജിത്ത് രവി, ശ്രീവിദ്യ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

സംഗീതം - ദീപക് അലക്സാണ്ടർ, ധനേഷ് രവീന്ദ്രനാഥ് ചായാഗ്രഹണവും അജിഷ്, അനന് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ലൈൻ പൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ. മാജിക്ക് ഫ്രെയം റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു

content highlights : dhyan sreenivasan johny antony movie sathyam mathrame bodhippikku