ധ്യാന്‍ ശ്രീനിവാസന്റെ 'ഐഡി'; പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടന്നു


പൂജ ചടങ്ങിൽ നിന്നും

എസ്സാ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ മുഹമ്മദ് കുട്ടി നിര്‍മ്മിച്ച് ധ്യാന്‍ ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അരുണ്‍ ശിവവിലാസം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഐഡി'. ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും കൊച്ചിയില്‍ നടന്നു.'ദി ഫേക്ക്' എന്ന ടാഗ് ലൈനില്‍ വരുന്ന ചിത്രത്തില്‍ ദിവ്യ പിള്ളയാണ് നായിക.

ധ്യാന്‍ ശ്രീനിവാസനെ കൂടാതെ കലാഭവന്‍ ഷാജോണ്‍, ജോണി ആന്റണി, ഷാലു റഹീം, ജയകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായര്‍, ഷഫീഖ്, ഹരീഷ് കുമാര്‍, സ്മിജു സിജോ, സിമു ചങ്ങനാശ്ശേരി, മനോഹരിയമ്മ, ജസ്ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ഓര്‍ഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്റ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസല്‍ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. കൂടാതെ മാമാങ്കം പോലെയുള്ള വലിയ ചിത്രങ്ങളില്‍ സഹസംവിധായകനായ കെ.ജെ വിനയനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആവുന്നത്. പ്രൊജക്റ്റ് ഡിസൈനര്‍: നിധിന്‍ പ്രേമന്‍, ലൈന്‍ പ്രൊഡ്യൂസര്‍: ഫായിസ് യൂസഫ്, മ്യൂസിക്: നിഹാല്‍ സാദിഖ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുരേഷ് മിത്രക്കരി, ആര്‍ട്ട്: വേലു വാഴയൂര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : മുഹമ്മദ് സുഹൈല്‍ പി പി, എഡിറ്റര്‍: റിയാസ് കെ ബദര്‍, വരികള്‍: അജീഷ് ദാസന്‍, മേക്കപ്പ്: ജയന്‍ പൂങ്കുളം, കോസ്ട്യും: രാംദാസ്, പി.ആര്‍.ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: റീചാര്‍ഡ് ആന്റണി, ഡിസൈന്‍: ജിസ്സന്‍ പോള്‍ എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവര്‍ത്തകര്‍.

Content Highlights: Dhyan Sreenivasan ID Movie Arun Sivavilasam Divya Pilla


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented