രാജശ്രീ ഫിലിംസിന്റെ ബാനറില്‍ ബിപിന്‍ ചന്ദ്രന്‍ തിരക്കഥയും സംഭാഷണവും എഴുതി നവാഗതനായ ജിത്തു വയലില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്നു.

ബെസ്റ്റ് ആക്ടര്‍, പാവാട, സൈറ ഭാനു എന്നി ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ബിപിന്‍ ചന്ദ്രന്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. ഡിറ്റക്ടീവ് ഹ്യൂമര്‍ ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം പെടുക. ഈ ചിത്രത്തിനു വേണ്ടി തടി കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് ധ്യാന്‍ ശ്രീനിവാസന്‍.

അഭിനന്ദ് രാമാനുജന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഒടിയനിലെ പശ്ചാത്തല സംഗീതത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സം സി എസ് സംഗീതം പകരും. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ കലാ സംവിധാനം അജയന്‍ മാങ്ങാട് നിര്‍വഹിക്കുന്നു. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Content Highlights : dhyan sreenivasan bipin chandran humour thriller malayalam movie