നവാഗതനനായ ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, സത്യനേശൻ നാടാർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാജശ്രീ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ബിപിൻ ചന്ദ്രനാണ്.

ബെസ്റ്റ് ആക്ടർ,1983, പാവാട,സൈറ ഭാനു എന്നീ ചിത്രങ്ങൾക്ക് ശേഷം ബിപിൻ ചന്ദ്രൻ രചന നിർവ്വഹിക്കുന്ന ചിത്രമാണിത്.

അഭിനന്ദ് രാമാനുജൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.സംഗീതം- സാം സി എസ്, കലാ സംവിധാനം-നിമേഷ് താനൂർ,എഡിറ്റർ-പ്രവീൺ പ്രഭാകർ, മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂർ,വസ്ത്രാലങ്കാരം-ആഷ എം തോമസ്സ്. ചിങ്ങം ഒന്നിന് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്യും.

വാർത്ത പ്രചരണം-എ എസ് ദിനേശ്.

Content Highlights :Dhyan Sreenivasan As sathyaneshan nadar In Jithu Vayalil Movie Scripted by Bipin Chandran