ധ്യാന്‍ ശ്രീനിവാസന്‍,അജു വര്‍ഗ്ഗീസ്  എന്നിര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പൗഡര്‍  Since 1905-ന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ധ്യാനിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. രാഹുല്‍ കല്ലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജിയെംസ് എന്റര്‍ടൈയ്‌മെന്റിന്റെ സഹകരണത്തോടെ ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗ്ഗീസ്സ്,വൈശാഖ് സുബ്രഹ്‌മണ്യം,അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ സംഭാഷണം മനാഫ് എഴുതുന്നു. ഫാസില്‍ നസീര്‍ ഛായാഗ്രഹണം  നിര്‍വ്വഹിക്കുന്നു. 

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളിധരനാണ് സംഗീതം പകരുന്നത്.എഡിറ്റര്‍-രതിന്‍ ബാലകൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സുരേഷ് മിത്രക്കരി,കോ പ്രൊഡ്യുസര്‍-സുധീപ് വിജയ്,മുഹമ്മദ് ഷെരീഫ്,

കല-ഷാജി മുകുന്ദ്,മേക്കപ്പ്-ജിതേഷ് പൊയ്യ,വസ്ത്രാലങ്കാരം- ഗായത്രി കിഷോര്‍,സ്റ്റില്‍സ്-ഷിബി ശിവദാസ്,പരസ്യക്കല-മനു ഡാവന്‍സി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദിനില്‍ ബാബു,സൗണ്ട്-സിങ്ക് സിനിമ,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Content highlights : Dhyan Sreenivasan Aju Vargheese New Movie Powder Since 1905