ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്ന 'പ്രകാശൻ പറക്കട്ടെ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ മോഹൻലാലാണ് പോസ്റ്റർ പുറത്ത് വിട്ടത്.
ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം ഫൺടാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർഗീസും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് നിർമിക്കുന്നത്.
Unveiling the first look of ‘Prakashan Parakkatte’ Produced by Visakh Subramaniam & Aju Varghese Funtastic Films ,...
Posted by Mohanlal on Friday, 13 November 2020
ധ്യാൻ, ദിലീഷ് പോത്തൻ, അജു വർഗീസ്, സൈജു കുറുപ്പ്, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാൻ റഹ്മാൻ സംഗീതം നൽകുന്നു. ഗുരുപ്രസാദാണ് ഛായാഗ്രഹണം.
Content Highlights : Dhyan Sreenivasan Aju Vargheese Dileesh Pothen Saiju Kurup Mathew Thomas Movie Prakashan Parakkatte