ഗൗതം മേനോന്‍- വിക്രം കൂട്ടുക്കെട്ടിലെത്തുന്ന ധ്രുവനച്ചിത്തരത്തില്‍ നിന്ന് അനു ഇമ്മാനുവല്‍ പിന്‍മാറി. മറ്റു ചിത്രങ്ങളുടെ തിരക്കുമൂലമാണ് പിൻമാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ധ്രുവനച്ചിത്തരത്തിന്റെ ചിത്രീകരണം നീണ്ടു പോയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഏറ്റെടുത്ത മറ്റു ചിത്രങ്ങളുടെ ഡേറ്റുകളുമായി ക്ലാഷായതു മൂലം അനുവിന് ചിത്രത്തില്‍ നിന്ന് പിന്‍മാറേണ്ടി വന്നു. 

ധ്രുവനച്ചിത്തരത്തില്‍ അനുവിന് പകരം തെലുങ്ക് യുവനടി റിതു വര്‍മയാണ് അഭിനയിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്ന വിവരം റിതു സ്ഥിരീകരിച്ചു കഴിഞ്ഞു.