ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരത്തിന്റെ ഛായാഗ്രാഹകനായി ജോമോന്‍ ടി ജോണിന് പകരം സന്താന കൃഷ്ണന്‍ ചുമതലയേല്‍ക്കും. ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായ ഈ മാറ്റം, കാരണം വ്യക്തമല്ല. 

പ്രശസ്ത ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രന്റെ മകനാണ് സന്താന കൃഷ്ണന്‍. ദിലീപ്, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ടു കണ്‍ട്രീസ് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായാണ് സന്താന കൃഷ്ണന്‍ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.

വിക്രം നായകനായ ധ്രുവനച്ചത്തിരം ഓഗസ്റ്റിലാണ് റിലീസ് ചെയ്യുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഋതു വര്‍മയാണ് ചിത്രത്തിലെ നായിക.