വിക്രമിന്റെ മകന്‍ ധ്രുവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യ ഹ്രസ്വ ചിത്രം പുറത്ത്.

ഗുഡ്‌നൈറ്റ്‌ ചാര്‍ലി എന്ന് പേരിട്ടിരിക്കുന്ന ഈ ഹ്രസ്വചിത്രം ലണ്ടനിലെ മെറ്റ് ഫിലിം സ്‌കൂളിലെ കോഴ്‌സിന്റെ ഭാഗമായാണ് ധ്രുവ് ഒരുക്കിയത്. ഒരു ത്രില്ലര്‍ മൂഡിലൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ കുടുംബത്തിനുള്ളില്‍ തന്നെ നടക്കുന്ന ബാലപീഡനത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. 

തന്നെപ്പോലെ തന്റെ മകനും സിനിമയോട് താല്‍പര്യമുണ്ടെന്ന് വിക്രം ഈയിടെ ഒരു പരിപാടിയില്‍ പറഞ്ഞിരുന്നു. ലണ്ടനിലെ പഠനത്തിന് ശേഷം ഫിലിം മേക്കിങ്ങില്‍ ഉപരിപഠനത്തിനായി അമേരിക്കയില്‍ പോകാനൊരുങ്ങുകയാണ് ധ്രുവ്.