അമ്പത്തിമൂന്നാം ജന്മദിനം ആഘോഷിക്കുകയാണ് തെന്നിന്ത്യയുടെ സ്വന്തം ചിയാന്‍ വിക്രം. താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് മകനും നടനുമായ ധ്രുവ്.

താരത്തിന്‍റെ ഹിറ്റ് സിനിമകളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പങ്കുവച്ചാണ് ധ്രുവ് ആശംസ നേര്‍ന്നത്. ദന്മദിനാശംസകള്‍ ചിയാന്‍... ഇതാ നിങ്ങളുടെ ഏറ്റവും വലിയ ആരാധകന്‍ നല്‍കുന്ന വീഡിയോ എന്ന കുറിപ്പോടെയാണ് ധ്രുവ് വീഡിയോ പങ്കുവച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by த்ருவ் (@dhruv.vikram) on

ദൃഢനിശ്ചയവും കഠിനപ്രയത്നവും കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ തന്‍റേതായ ഇരിപ്പിടം കണ്ടെത്തിയ താരമാണ് വിക്രം.മലയാളത്തില്‍ സഹനടനായി തുടങ്ങിയ വിക്രമിന്‍റെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു 1998ൽ ബാലയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സേതു. ചിത്രത്തിലെ താരത്തിന്‍റെ കഥാപാത്രത്തിന്‍റെ പേരായ ചിയാന്‍ അതോടെ വിക്രം എന്ന പേരിനൊപ്പം ചേര്‍ക്കപ്പെടുകയായിരുന്നു. പിന്നീടങ്ങോട്ട് അഭിനയവും മാസും കൊണ്ട് ‌ഞെട്ടിച്ച നിരവധി കഥാപാത്രങ്ങള്‍ വിക്രം ആരാധകര്‍ക്ക് നല്‍കി. ജെമിനി, ധൂള്‍, പിതാമഹന്‍, അന്യന്‍, സാമി, ദൈവതിരുമകള്‍, എന്നിവ അവയില്‍ ചിലത് മാത്രം. 

ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന ധ്രുവനച്ചത്തിരം, മണിരത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍, ആര്‍ എസ് വിമല്‍ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മഹാവീര്‍ കര്‍ണ എന്നിവയാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന വിക്രം ചിത്രങ്ങള്‍

Content Highlights : Dhruv Birthday Wishes For Chiyaan Vikram