ഇന്ത്യയുടെ ക്യാപ്റ്റൻ കൂൾ എം.എസ്. ധോനിയുടെ ജീവിതകഥ പറഞ്ഞ എം.എസ് ധോനി-ദി അണ്‍ടോള്‍ഡ് സ്റ്റോറിയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് കിയാര അദ്വാനി. ചിത്രത്തിൽ ധോനിയുടെ ഭാര്യ സാക്ഷിയുടെ വേഷമായിരുന്നു കിയാരയ്ക്ക്. ഇപ്പോള്‍ ധോനിയുമായി ഒരു ഡേറ്റിങ്ങിന് താത്പര്യമുണ്ടെന്നാണ് കിയാര പറയുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കിയാര ഇക്കാര്യം തുറന്നുപറഞ്ഞത്.
ആരുടെ കൂടെയാണ് ഒരു കാന്‍ഡില്‍ലൈറ്റ് ഡിന്നറിന് പോകാന്‍ താല്പര്യമെന്ന ചോദ്യത്തിന് കിയാര നല്കിയ മറുപടി അക്ഷരാര്‍ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചു.
'കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ , ഡേറ്റിങ് എന്നൊക്കെ പറയാമോ എന്ന് അറിയില്ല കാരണം ആ വ്യക്തി വിവാഹിതനാണ്. അതിനാല്‍ ഒരു ഡിന്നറിന് പോകാനാണെങ്കിൽ അത് മഹിയുമൊത്താകനാണ് (എം.എസ് ധോനി) ആഗ്രഹിക്കുന്നത്. അങ്ങനെ അദ്ദേഹത്തെ അടുത്തറിയാന്‍ എനിക്ക് സാധിക്കുമല്ലോ' എന്നായിരുന്നു കിയാരയുടെ മറുപടി.
ധോനിയുടെ സ്വഭാവഗുണം തന്നെ ഏറെ ആകര്‍ഷിച്ചു എന്ന് പറഞ്ഞ കിയാര അതിനുള്ള കാരണവും വെളിപ്പെടുത്തി. ഹര്ഭജന് സിങ്ങിന്റെ വിവാഹനാളില്‍ ധോനിയേയും കുടുംബത്തെയും കണ്ട കാര്യം അവര്‍ ഓര്‍മിച്ചു. 'കുഞ്ഞിന്റെ ബാഗ് അദ്ദേഹം കൈവശം വച്ചിരിക്കുന്നതും ഭാര്യയേയും കുഞ്ഞിനേയും അദ്ദേഹം നോക്കുന്ന രീതിയുമെല്ലാം എന്നെ വല്ലാതെ ആകര്‍ഷിച്ചു. അത് വളരെ മനോഹരമായ കാഴ്ചയായിരുന്നു. അദ്ദേഹം വെറും സാധാരണക്കാരനാണ്'-കിയാര പറഞ്ഞു.
2014ല്‍ അക്ഷയ് കുമാര്‍ നിര്‍മിച്ച ഫൂഗിലിയിലൂടെയാണ് കിയാര അഭിനയരംഗത്തേക്ക് വന്നത്. പക്ഷെ ദി അണ്‍ടോള്‍ഡ് സ്റ്റോറി ആണ് അവരെ പ്രശസ്തയാക്കിയത്. പ്രശസ്ത ബോളിവുഡ് നടി ജൂഹി ചൗളയുടെ അനന്തിരവളാണ് കിയാര അദ്വാനി. മഹേഷ് ബാബുവിന്റെ ഭരത് അനേ നേനു എന്ന തെലുങ്ക് ചിത്രത്തിലാണ് കിയാര ഇപ്പോൾ അഭിനയിക്കുന്നത്. അവരുടെ ആദ്യ തെലുങ്ക് ചിത്രമാണിത്.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..