തമിഴ് നടന്‍ ധനുഷ് നിര്‍മിക്കുന്ന മലയാള ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. 'തരംഗം ദ ക്യൂരിയസ് കേസ് ഓഫ് കള്ളന്‍ പവിത്രന്‍' എന്നാണ് ചിത്രത്തിന്റെ പേര്. 

ടൊവിനോ തോമസ്, നേഹ അയ്യര്‍, ബാലു വര്‍ഗീസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പത്മനാഭന്‍ പിള്ള എന്ന സബ് ഇന്‍സ്പെക്ടറായാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. 

ധനുഷിന്റെ വുണ്ടര്‍ബാര്‍ ഫിലിംസ് ഇതാദ്യമായാണ് ഒരു മലയാള ചിത്രം നിര്‍മിക്കുന്നത്. മൃത്യുഞ്ജയം എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ഡൊമിനിക് അരുണ്‍ ആണ് ചിത്രം സംവിധാനം. അനില്‍ നാരായണനാണ് തിരക്കഥ.