ടെലിവിഷന്‍ സ്‌ക്രീനില്‍ എന്നും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരജോഡികളാണ് രമേഷ് പിഷാരടിയും ധര്‍മജനും. സ്‌ക്രീനിന് പിന്നില്‍ ഉറ്റചങ്ങാതിമാരായ ധര്‍മ്മജനും പിഷാരടിയും ജീവിതത്തിലും സൗഹൃദത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. 

കോമഡിയില്‍ കൗണ്ടറുകളുമായി ആളുകളെ കൈയിലെടുക്കുന്ന പിഷാരടി തന്റെ പ്രിയസുഹൃത്ത് ധര്‍മജന് പിറന്നാള്‍ സമ്മാനമായി നല്‍കിയത് എന്നും ഓര്‍ക്കുന്ന ഒരുപിടി നല്ല ഓര്‍മ്മകളായിരുന്നു. ഇരുവരും തമ്മിലുള്ള 15 വര്‍ഷത്തെ സൗഹൃദം 1.45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാക്കിയാണ് പിഷാരടി ധര്‍മജന് പിറന്നാള്‍ സമ്മാനമൊരുക്കിയത്. 

എന്നേക്കാള്‍ എത്രയോ വയസ്സ് മൂത്തതാണ് ധര്‍മജന്‍. എന്നാലും ഒരിക്കല്‍പോലും ചേട്ടാ എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. അതാണ് സൗഹൃദം. പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുള്ള വീഡിയോക്ക് താഴെ പിഷാരടി ഇങ്ങനെ എഴുതിയിരിക്കുന്നു.